എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സംസ്ഥാന കോൺഗ്രസിൽ പടയൊരുക്കം. കെ.സിക്കെതിരെ എ,ഐ ഗ്രൂപ്പുകൾ കൈ കോർക്കാൻ നീക്കം നടക്കുന്ന തായാണ് റിപ്പോർട്ട്.
കെ.സി വേണുഗോപാൽ സംസ്ഥാനത്ത് സജീവമാകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഗ്രൂപ്പുകളുടെ നീക്കം. വിശാല ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനാണ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രമം. പിണങ്ങി നിൽക്കുന്നവരെ ഒപ്പം നിർത്താനും ശ്രമം തുടങ്ങി.


എ ഗ്രൂപ്പും കടുത്ത അമർഷത്തിലാണ്. പരമ്പരാഗതമാ യി ലഭിച്ച പദവികളെല്ലാം നഷ്ടമായെന്നും എ ഗ്രൂപ്പിനെ
പൂർണമായും തഴയുകയാണെ ന്നുമാണ് അവരുടെ പരാതി. ഉമ്മൻചാണ്ടിക്കൊപ്പം നിന്നവരെ അവഗണിക്കുന്നുവെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. നിയമം നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് സജീവമാകാനാണ് കെ.സി വേണു ഗോപാലിന്റെ നീക്കം. ഇതിനെ തടയിടാനുള്ള കരുനീക്കത്തിലാണ് എ.ഐ ഗ്രൂപ്പുകൾ.
അബിൻ വർക്കിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം നിഷേധിച്ചതിൽ ഐ ഗ്രൂപ്പിൽ കടുത്ത അമർഷമുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തിനായി തെരഞ്ഞെടുപ്പ് നടന്നപ്പോൾ രാഹുൽ മാങ്കൂട്ടത്തിലായിരുന്നു ഒന്നാമത്. രണ്ടാമതെത്തിയത് അബിൻ വർക്കിയായിരുന്നു. നിലവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ് വോട്ടുനിലയിൽ പിന്നിലായി രുന്നു. അബിൻ വർക്കിക്ക് ബാക്കിയുള്ള കാലത്തേക്ക് ധ്യക്ഷസ്ഥാനം നൽകണമെന്നായിരുന്നു ഐ ഗ്രൂപ്പിൻ്റെ ആവശ്യം.
കെ സി വേണുഗോ പാലിനോട് അടുപ്പം പുലർ ത്തുന്ന നേതാവാണ് അടുത്തിടെ അഖിലേന്ത്യാ സെക്രട്ടറിയായി നിയമിച്ച ബിനു ചുളളിയിൽ. തെരഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റായ അബിൻ വർക്കിയെ ദേശീയ സെക്രട്ടറിയാക്കി മാറ്റിയതും ആ സ്ഥാനത്തുണ്ടായിരുന്ന ബിനു ചുള്ളിയിലിനെ വർക്കിംഗ് പ്രസിഡന്റാക്കിയും അബിനെ തരംതാഴ്ത്തിയതിന് തുല്യമാണ് എന്നാണ് ഐ ഗ്രൂപ്പിലെ പൊതു വികാരം.
Congress prepares to fight against K.C. Venugopal; AI groups organize